ഉഗ്രമാം ക്രോധത്തിന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന അഗ്നിക്കാളുവാന്‍
എന്‍ നഗ്ന ശിഷ്ട ദേഹി മാത്രം
പച്ചയായി കത്തുന്ന മാംസത്തിന്‍ മണം
ദുഷ്ടനാം ഇഷ്ടന്റെ ചിത്രത്തെ മൂടുന്നു .
ചുടലതന്‍ ഭസ്മം പൂശി ദേഹിയെ ശുദ്ധം വരുത്തുവാന്‍ ആവില്ല ,
ദേഹിയില്ല , അതും നിനക്കായ് ഹോമിച്ചു പോയില്ലേ ?
ശാന്തി നേടുവാന്‍ ഇനിയെന്ത് വഴി …..
മോക്ഷത്തിന്‍ ഇടവഴി തേടി ഞാന്‍ അലയുന്നു .,
ക്ഷീണിച്ചു പോകുന്നു .. തളരാതെ തളരുന്നു .
അണപൊട്ടിയൊഴുകുന്ന ക്രോധത്തിനെ
തടയിട്ടു നിര്‍ത്തുവാന്‍ ആയീല എനിക്കിതുവരെ
മുമ്പേ തുളുമ്പുന്ന ദുഖമാ, ഒഴുക്കിനു
ആക്കമേറുവാന്‍ മാത്രമായി ഭവിക്കുന്നു !
ക്രുദ്ധനായി , ദുഖിയായി - ഒടുങ്ങുമീ ജീവിതത്തിനോടുവിലെ
കണക്കെടുപ്പില്‍ , നഷ്ടങ്ങളുടെ ത്രാസില്‍ തൂക്കമേറെ !
താളം തെറ്റിയ ലോകത്തിന്‍ പ്രതിനിധിയാകുവാനായിരുന്നോ ,
എന്‍റെ ജീവിതം ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ