ഏറെ നാളായി മോഹിപ്പതു ഞാന്‍
എന്‍റെ മനാതാരില്‍ നിന്നൊരു വരിയെങ്കിലും
പോഴിചിടുവാന്‍, പിന്നെയാ വാടാത്ത മലരുകളെ
നോക്കി നിമിനേരമങ്ങനെ മിഴിച്ചു നില്പാന്‍...
കാലമേറെ ഞാന്‍ തേടി നടന്ന എന്‍റെ സ്വപ്നങ്ങള്‍ക്ക്
നിരപകിട്ടെകുവാന്‍ ഞാന്‍ നടത്തിയ കുര്‍ബാനയ്കും
ശേഷമുള്ള ദിവ്യബലിയ്കും പാത്രമാകേണ്ടി വന്നവളുടെ
വേദന ഇന്നെന്നെ വല്ലാതെ ഉലയ്ക്കുന്നു.
തെറ്റെന്നോ ശരിയെന്നോ എനിക്ക് പോലും നിര്‍വചിക്കനാവാതെ
ചില സത്യങ്ങള്‍, അതിന്റെ കൂര്‍ത്ത മുനകള്‍ എന്‍റെ നെഞ്ഞിലേക്ക്
ആഴത്തില്‍ കുത്തിയിറക്കുന്നു, തെല്ലും ചോര പൊടിക്കാതെ തന്നെ
പദമമിടറി ഞാനിതാ, നിന്‍ ചാരെ നില്ല്പൂ, അതുമെന്തിനിനി എന്ന്
ചോദ്യം അരുതേ, അറിയാവതല്ല, പറയാവതല്ല എനിക്കതോന്നുമേ !
സൌരഭ്യം തേടി ഞാന്‍ അലഞ്ഞ വഴികളില്‍ ഒന്നും
മുമ്പ് ഞാന്‍ നിന്നെ കണ്ടിരുന്നില്ല, നിന്‍റെ കാലടി ശബ്ദവും കേട്ടതില്ല
അത്രമാത്രം നിശബ്ധയായിരുന്നു നീ എന്നും, ഇന്ന് എന്‍റെ ദിവ്യ ബലിയ്കു നീ
സാകൂതം തലകുനിച്ചു നിന്നപ്പോള്‍ കൂടി നീ നിശബ്ധയായിരുന്നു.
നിന്റെ മൌനം എന്നോട് ആരായുന്ന ഒരൊറ്റ ചോദ്യത്തിനു പോലും
എന്റെ കൈയില്‍ ഉത്തരം ഇല്ലല്ലോ കൂട്ടുകാരി,
നിന്റെ മിഴികളിലെ വറ്റാത്ത നനവിനെ ഒപ്പുവാന്‍ കൂടി ഞാന്‍
ശക്തി ചോര്‍ന്നവന്‍ അല്ലോ ഞാന്‍ , തോറ്റു പോകുന്നു വീണ്ടും ..
നിന്റെ കണ്ണിലൂടെ ആണ് ഞാന്‍ ആദ്യമായി എന്നെ അറിയുന്നത്,
നിന്റെ വാക്കുകള്‍ ആണെന്നെ ഞാന്‍ ആരെന്നു കേള്‍പ്പിച്ചതും,
നിന്റേതായ ഓരോ കാര്യവും എന്നെ ഞാന്‍ ആരെന്നും എന്തെന്നും ഓര്‍മിപ്പിക്കുന്നു.
എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ, പിന്നെ എപ്പോള്‍..
അതെ, എല്ലാം നിന്റെതായിരുന്നു, എല്ലാം ! അല്ല, നമ്മുടെതായിരുന്നു.. !!
അങ്ങനെയാണല്ലോ നീ എന്നെ പറയാന്‍ പഠിപ്പിച്ചത്...
എനിക്ക് ശേഷമുള്ള എന്റെ തലമുറയ്ക് എന്നെ കുറിച്ചോര്‍ത്തു തലകുനിയ്കാന്‍
കഥകള്‍ ബാക്കിയാകി എന്നിട്ടും ഞാന്‍ നിന്നെ വിട്ടു പോകുന്നു, ??
എന്നും നീയെന്നെ സ്നേഹം കൊണ്ട് ജയിച്ചു,
സ്നേഹം കൊണ്ട് മാത്രമേ നീ എന്നെ ജയിച്ചിട്ടുള്ളൂ,
ഇന്നിതാ എന്‍റെ മുമ്പില്‍ എന്തിനോ കേണു നീ തലകുമ്പിട്ടു നില്‍കുമ്പോള്‍
ഒന്നും അറിയാത്തവനെ പോലെ ഞാന്‍ നിന്‍റെ ശിരസ്സ് അറുതെടുക്കുന്നു.
ബലിയാണ് അത്രേ !! എന്‍റെ പിഴ, എന്‍റെ വലിയ പിഴ !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ