ഏകാന്തതയുടെ വാള്‍ മുനമൂര്ച്ച്ചയില്‍
മനസ്സോട്ടു മുറിപെട്ടോരാ രാത്രിയില്‍
ക്ഷണിക്കാതെ കയറി വന്നൊരതിഥിയെപ്പോലെ
ജീര്‍ന്നിച്ച്ച്ചു മുഷിഞ്ഞ്ഞ്ഞ ഓര്‍മ്മകള്‍ ഒന്നൊന്നായി വരവായി.
സ്വീകരിച്ച്ചിരുത്താനും , തിരസ്കരിച്ച്ചയക്കാനും കഴിയാതെ
വീര്‍പ്പുമുട്ടുകയായിരുന്നു ഞാന്‍ ..
വിട്വേഷമാണോ, വിഷാധമാണോ.. അറിയില്ല .
സന്തോഷമല്ലതെന്നു നിശ്ചയം ...!
മനസ്സിന്റെ ചിതയില്‍ കത്ത്തിയമര്‍ന്നവ
പുതുജീവന്‍ വെച്ച്ച്ചുണര്‍ന്നു വന്നെന്നോ ?
ഓര്‍മ്മയിലെ ബാല്യവും മുറിപ്പെട്ട കൌമാരവും
വ്രണപ്പെട്ട മനസ്സിനെ വികലമാക്കുന്നു .
ശാന്തമാം തണലത്ത് ഒറ്റയ്കിരിക്കുമ്പോള്‍ എന്നെ
ചെറുകാറ്റത്ത് ഇളകുന്ന പട്ടം കാട്ടി വരികെന്നു ചൊല്ലി -
പിന്നെ , ചരടുപ്പോട്ടിച്ച്ച്ചു കൈകൊട്ടിയാര്‍ത്ത് ചിരിച്ച
സതീര്ത്ത്യനാണ് ഇന്നുമെന്റെ മനസ്സിലെ ബാല്യം .
ഉഷ്നിച്ച്ച എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച്ചീരനാക്കിയവള്‍
എന്‍ നേരെ കൊഞ്ഞനം കുത്തിയപ്പോള്‍ ആകണം
ഞാനെന്റെ തോല്‍വികള്‍ ഏറ്റുപറഞ്ഞുതുടങ്ങിയത്
എന്റെ കൌമാരം വിരതപൂരിതമാക്കി അവളും കടന്നു പോയി .
വര്‍ഷത്ത്തിലോരോണം കണക്കു വന്നിരുന്ന സന്തോഷങ്ങള്‍ ..
തെല്ലിട കൂടി കാത്തുനില്‍കാതെ അവയും എന്നെ വിട്ടകലുന്നു.
ഒടുവില്‍ മടുത്തു ഞാന്‍ ആ ചെറുചഷകത്തിലെ കയ്പുനീര്‍
കുടിച്ചിറക്കുമ്പോള്‍ മാത്രം എന്‍ നാവു മധുരിക്കുന്നു .
ആറടി മണ്ണിന്റെ ഉടയവനായി , ഈ മണ്ണില്‍ ആരും കാണാതെ
ആരാലും കേള്‍ക്കാതെ , എല്ലാം കണ്ടും കേട്ടും അറിഞ്ഞ്ഞ്ഞും ,
നിദ്രാവിഹീനനായി കാവല്‍ നില്‍ക്കുമ്പോളും ,
ഈ ലോകം എന്നില്‍ അശാന്തിതന്‍ കരിനിഴല്‍ വീഴ്ത്തുന്നു ..
അവിടെ , അവിടെ ഞാനെന്റെ ആശകളൊക്കെ വെച്ച്ച്ചുകെട്ടുന്നു ..!!
1 അഭിപ്രായം:
am here to heal ur wounds
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ