2010 ജൂൺ 23, ബുധനാഴ്‌ച

ഊര്‍ന്നു പോകുമെന്‍ മണല്‍തരികള്‍ക്ക് വേണ്ടി



കാലമിതാ എന്നെ വീണ്ടും മ്രിതപ്രിയനാക്കുന്നു .. 
കൈയിലെ മണല്‍തരികളെ നഷ്ടപെടതിരിക്കാന്‍ 
ഏറെ പ്രിയതോടെ മുറുക്കി പിടിക്കുമ്പോള്‍, 
കൂടുതല്‍ കൂടുതല്‍ ഊര്‍ന്നു പോകുന്നു.. 

ഇന്നിതാ ഞാന്‍ തെരുവീഥിയില്‍ നഗനാക്കപെട്ടിരിക്കുന്നു.. 
ഞാന്‍ അലിഞ്ഞില്ലാതാകുന്നു... 
പ്രീയെ.. പ്രണയം അല്ലിത്, വെറും പ്രണയം 
മാത്രമാകാന്‍ കഴിയില്ല എനിക്ക് നിന്നോടുള്ളതോന്നിനും. 

ഞാനിതാ നിനക്ക് മൊഴി ചൊല്ലുന്നു, 
നിന്നക്കെകാവുന്ന എന്‍റെ ഏറ്റവും നല്ല സമ്മാനം ആകുമത്.. 
എന്നിലെ തെറ്റിലേക്ക് നിന്‍റെ മിഴികള്‍ നിശബ്ദമായി 
കണ്ണുനീര്‍ ഇറ്റിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ ആയി. 

ഇനിയും ഞാന്‍ നിന്‍റെ മനസ്സ് അറിഞ്ഞില്ലയെങ്കില്‍ 
പിന്നെ ഞാന്‍ എങ്ങിനെ നിന്നെ സ്നേഹിക്കുന്നു എന്ന് പറയും. 
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതിനാല്‍ തന്നെ ഞാന്‍ നിനക്ക് 
വിട ഏകുന്നു.. ഇനി നിനക്ക് പറക്കാം, മതിവരുവോളം 

നീ കൊതിച്ച നിന്‍റെ സമാധാനവും, സന്തോഷവും 
ഇനി നിനക്ക് ലഭിക്കും, ഞാന്‍ ഞാന്‍ അതുകണ്ട് 
എന്നിലെ എന്‍റെ അഴുക്കകളെ താലോലിച്ചു, 
അങ്ങനെ അങ്ങനെ.. ഒരു വാക്ക്- " മാപ്പ് ! "

അഭിപ്രായങ്ങളൊന്നുമില്ല: