തെക്കിനിയിലെ ജാലകത്തില്‍ തെളിഞ്ഞ അഭ്രപാളിയില്‍ കൂടി കുറെ നക്ഷത്രങ്ങളെ കാണാമായിരുന്നു .. ദൂരെ മാറി ഒറ്റയ്ക് നിന്ന ഒരു നക്ഷത്രം എന്നെ നോക്കി ഒരു ചെറു പുഞ്ചിരി തൂകിയ പോലെ തോന്നി ..
നക്ഷത്രകൂട്ടങ്ങളുടെ അലൌകിക സൗന്ദര്യം ഒന്നും ആ ഒറ്റപെട്ട താരകത്തിനില്ലായിരുന്നു.
എങ്കിലും , എന്റെ ശ്രദ്ധയാകര്‍ഷിച്ചത്, ആ ഒറ്റയാനായിരുന്നു ..
അതെന്നെയും ശ്രദ്ധിച്ചിട്ടുണ്ടാകണം ..അതാണല്ലോ പിന്നീട് പല അവസരത്തിലും അതെന്നെ നോക്കി വീണ്ടും സൗഹൃദത്തിന്റെ ചിരി തൂകിയത് ..
ഞങ്ങള്‍ ഇതിനകം പരിചിതരായി കഴിഞ്ഞിരുന്നു ...
ഒരിക്കല്‍ അതെന്നോട് ചോദിച്ചു :
"മാമലകളും ,, അരുവികളും അല്ലാതെ നിനക്കാരുമില്ലേ ..!?..
നിന്‍റെ സൗഹൃദകൂട്ടത്തിന്നു എന്ത് പറ്റി ?"
ഞാന്‍ മറുപടി പറഞ്ഞത് ഒരു മറുചോദ്യം കൊണ്ടാണ് ...:
"എന്തേ നീ ഒറ്റയ്ക്ക് നിലകൊള്ളുന്നു .. നക്ഷത്രകൂട്ടങ്ങളില്‍ നിന്നും നന്നേ അകന്ന് !?"..
ആ താരം ആത്മഗതം എന്നപോലെ എന്നോട് പറഞ്ഞു :
" നിന്‍റെ കഴിഞ്ഞ കാലമായിരുന്നു ഞാന്‍ "
അന്നത്തെ വൈകുന്നേരം , പുതിയതായി തുറന്ന എന്‍റെ നാള്‍വഴി പുസ്തകത്തില്‍ , കറുത്ത മഷികൊണ്ട് ഞാന്‍ മെല്ലെ കോറിയിട്ടു :
"ഞാന്‍ ഏകനല്ല !"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ