2010 ജൂൺ 23, ബുധനാഴ്‌ച

I HAD BEEN DREAMING..!


Dreams, Dreams were always they,
And dreams will be they always..

Amidst the truth that i surpass,
I fail, to realize they were just dreams.

Here I fail, I fail again,
And here i loose, i lost again !

Yes, here am,, to realize the bitter truth
The bitter truth it is, a more bitter one.

How could I not turn them up !?
Them-My Dreams, into reality !!

Why it always occur to me, they were real .?
Why it occurs to me now, that I was, I am wrong ??


Yes ! Dreams. Dreams were they,
Dreams will be they, I must realize..

And Hey !! wont you ever believe with me
That these dreams were my life.

My staked life was built on these dreams,
And, see, here I loose again- My Dreams.. !!

(dated: 11th march 2010)

നിനക്കായി മാത്രം !

ഇന്നിതാ എന്‍റെ കൂട്ടുകാരീ ,
ഞാനിതാ, നിന്‍ മുമ്പില്‍ ഏകനായി.
നിന്‍റെ മിഴിനീരെനിക്ക് കുടിനീരാകുവാന്‍
തുടങ്ങിയിട്ട് നാള്‍ ഏറെ ആയില്ലേ !

ഇനിയും നീ എന്തിനെന്‍ ദാഹം ശമിപ്പിക്കാന്‍
കാത്തുനില്‍ക്കുന്നു, മിഴിനീര്‍ തോരാത്തതെന്തു ??
അതോ എനിക്കായി, വാര്‍ക്കുവാന്‍ മാത്രമോ
നിന്‍റെ ഈ നിലയ്കാത്ത അശ്രുപ്രവാഹം .

വേണ്ട, ഇനിയും നീ എനിക്കായി കരയവേണ്ട
ഇനിയും ഞാന്‍ ആ മിഴികളെ നിറച്ചുവെന്നാല്‍
പൊരുക്കാവത് അല്ല അതെനിക്ക് തന്നെ
നിര്‍ത്തുക , നിര്‍ത്തുക , നീ നിന്‍റെ നീരൊഴുക്ക് !!

നിന്‍റെ കണ്ണുനീര്‍ ഇതാ എന്നെ പൊള്ളിക്കുന്നു ,
എനിക്കായി ഒഴുക്കിയതിനാല്‍ ആവണം
ഇന്നോളം ഞാന്‍ അതില്‍ ഉപ്പു കണ്ടിട്ടില്ലായിരുന്നു,
എന്നാല്‍ ഇന്ന് .. ഇന്നിതാ എനിക്കാ ഉപ്പില്‍ ദാഹം ഏറുന്നു !

നിസ്വാര്‍ഥം ?????




അടുപ്പങ്ങള്‍ക്ക് ആരാണ് ബന്ധങ്ങളുടെ കെട്ടുപാടുകളുണ്ടാകിയത്. ആരാണ്, എന്തിനാണ് അടുപ്പങ്ങളെ പേരിട്ടു വിളിക്കാന്‍ നോക്കിയത്. അടുപ്പങ്ങള്‍, ബന്ധങ്ങള്‍- അവ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ ഞാന്‍ എപ്പോഴെങ്ങിലും വെറുതിട്ടുണ്ടോ ?.....

ഉണ്ടാകാന്‍ ഇടയില്ല. ഉണ്ടെങ്കില്‍ ഒരുവേള ഞാന്‍ അത്തരത്തില്‍ ചിലതിനെ പണ്ടേ തുടച്ചു നീക്കിയേനെ, മനസ്സില്‍ നിന്ന്.
പക്ഷെ അതുണ്ടായില്ല.

നിസ്വാര്‍ത്ഥമായി സ്നേഹിക്കുക - ആ പ്രയോഗം ശരി തന്നെയാണോ ? ആര്‍ക്കെങ്കിലും നിസ്വാര്‍തമായി സ്നേഹിക്കാന്‍ കഴിയുമോ ? എന്താ അതിന്റെ അര്‍ത്ഥം...തിരികെ പ്രതീക്ഷിക്കാതെ, പ്രതിഭലയിച്ചയില്ലാതെ സ്നേഹിക്കുക എന്നോ ? ആര്‍ക്കാ ആകുക അങ്ങനെ? ആകുമോ അത് ? ആവോ ! ആകുമായിരിക്കും. ചിലര്‍ അങ്ങനെയും ഉണ്ടല്ലോ. വേറിട്ട്‌ നടന്നു പോകുന്നവര്‍. എന്തോ, ഞാന്‍ അക്കൂട്ടരില്‍ ഒരുവനല്ല എന്ന് തന്നെയാണ് തോന്നുന്നത്. ആകാനും കഴിഞ്ഞേക്കില്ല ! സ്നേഹിക്കുമ്പോള്‍, ആ സ്നേഹം തിരികെ ലഭിക്കുവാന്‍ കൊതിക്കുന്ന ഒരു മനസ്സ് ഒളിപ്പിച്ചു വെച്ച് വേണമെങ്കില്‍ എനിക്കും പറയാം. നിസ്വാര്‍ത്ഥ സ്നേഹാനുരാഗി ആണ് ഞാനും എന്ന് ! പക്ഷെ ആരെ പറ്റിക്കാന്‍ കഴിഞ്ഞാലും, പറ്റിക്കാന്‍ കഴിയാത്ത ഒന്നുണ്ടല്ലോ, അവനവന്‍റെ മനസ്സ്. അതിനെ എങ്ങിനെയാ....??


ഇനിയും ആരാത് മാറ്റാന്‍ സാധിചിട്ടില്ലാത്ത എന്റെ അടുപ്പങ്ങളും, അതേപറ്റി ഉള്ള എന്റെ ചിന്തകളും, എന്തൊക്കെയോ എന്നെ ഓര്‍മപെടുത്തുന്നു --
ദൂരെയെങ്ങുനിന്നോ കേള്‍ക്കുന്ന ആ മിടിക്കുന്ന ശബ്ദം എന്താണ് ?
ഓ... ആലോചിച്ച് എന്തിനു സമയം കളയുന്നു . ഒരുവേള അതൊരു ഹൃദയമിടിപ്പാകാം, അല്ലെങ്കില്‍ ഒരു ഖടികാരത്തിന്റെ സീല്‍കാരവും ആകാം !

ഖടികാരമെങ്കില്‍, അത് എന്റെ അവശേഷിക്കുന്ന നാഴികകളുടെ ദൈര്‍ഖ്യം കുറയുന്നു എന്നുള്ള ഒരോര്‍മപെടുതലാണ്,
മറിച്ച്അതൊരു ഹൃദയമെങ്കില്‍..

കാണാം . കാണാം എനിക്കത്, കാല്‍വരിക്കുന്നില്‍ ക്രൂശിച്ചു കുരിശില്‍ തറച്ച് മരിച്ചവനെ പ്രതിനിധീകരിച്ച്, മുള്ളില്‍ തറച്ച ആ ഹൃദയം..
ചില്ലുപാളികള്‍ക്ക് പുറകിലായി പതിപ്പിച്ചു , ചുമരില്‍ തൂക്കിയിരിക്കുന്ന ആ ഹൃദയത്തെ എത്ര വട്ടമാണ് ആരാധനയോടെ നോക്കി നിന്നിട്ടുള്ളത് ! അതുപോലെ ഒന്നില്‍ നിന്നാകണം ഇപ്പോള്‍ എന്‍റെ ചെവിതടങ്ങളെ തഴുകി വരുന്ന ആ ശബ്ദവും. അത് തന്നെ ആണ്.

മുറിവേറ്റ, മുറിവേല്‍ക്കപെടുന്ന, ഒരു പാവം ഹൃദയത്തിന്റെ തേങ്ങലുകള്‍. ഒരു പാവം അരി പ്രാവിന്‍റെ കുറുകല്‍... അതിന്‍റെ അവസാന തുടി കൊട്ടലുകള്‍..


ദുഖങ്ങളുടെ മുള്‍മുനകളാല്‍ ചുറ്റപെട്ടു ഉള്‍വലിഞ്ഞു പോകുന്ന ഒരു ഹൃദയം!.. പക്ഷെ, അതില്‍ നിന്ന്, രക്തത്തിന് പകരം ഇറ്റുന്നത് എന്താണ്. ഒരു വേള കണ്ണുനീര്‍ ആകും.. അതിനെ തരമുള്ളൂ...

അരുതായിരുന്നു. അത് ആ പഴയ ഖടികാരമായാല്‍ മതിയായിരുന്നു, സമയത്തിന്റെ ദൈര്‍ഖ്യം ഇനി ഇത്ര മാത്രം എന്ന് വിളിച്ചു ചൊല്ലി പോകുന്ന ശബ്ദം ആയാല്‍ മതിയായിരുന്നു..

അതാ, വീണ്ടുമതാ...
ഇത്തവണ എന്താണ് അത്. ഇല്ല. തെറ്റില്ല. ഇത്തവണ അതെന്‍റെ നാഴിക മണി തന്നെയാകും.. ആകണം . വരട്ടെ, അതെന്‍റെ ചെവികളില്‍ വന്നലയ്കട്ടെ !!

എന്‍റെ വലിയ പിഴ !!



ഏറെ നാളായി മോഹിപ്പതു ഞാന്‍
എന്‍റെ മനാതാരില്‍ നിന്നൊരു വരിയെങ്കിലും 
പോഴിചിടുവാന്‍, പിന്നെയാ വാടാത്ത മലരുകളെ 
നോക്കി നിമിനേരമങ്ങനെ മിഴിച്ചു നില്പാന്‍...

കാലമേറെ ഞാന്‍ തേടി നടന്ന എന്‍റെ സ്വപ്നങ്ങള്‍ക്ക്
നിരപകിട്ടെകുവാന്‍ ഞാന്‍ നടത്തിയ കുര്‍ബാനയ്കും
ശേഷമുള്ള ദിവ്യബലിയ്കും പാത്രമാകേണ്ടി വന്നവളുടെ
വേദന ഇന്നെന്നെ വല്ലാതെ ഉലയ്ക്കുന്നു.

തെറ്റെന്നോ ശരിയെന്നോ എനിക്ക് പോലും നിര്‍വചിക്കനാവാതെ
ചില സത്യങ്ങള്‍, അതിന്റെ കൂര്‍ത്ത മുനകള്‍ എന്‍റെ നെഞ്ഞിലേക്ക്
ആഴത്തില്‍ കുത്തിയിറക്കുന്നു, തെല്ലും ചോര പൊടിക്കാതെ തന്നെ
പദമമിടറി ഞാനിതാ, നിന്‍ ചാരെ നില്ല്പൂ, അതുമെന്തിനിനി എന്ന്
ചോദ്യം അരുതേ, അറിയാവതല്ല, പറയാവതല്ല എനിക്കതോന്നുമേ !

സൌരഭ്യം തേടി ഞാന്‍ അലഞ്ഞ വഴികളില്‍ ഒന്നും
മുമ്പ് ഞാന്‍ നിന്നെ കണ്ടിരുന്നില്ല, നിന്‍റെ കാലടി ശബ്ദവും കേട്ടതില്ല
അത്രമാത്രം നിശബ്ധയായിരുന്നു നീ എന്നും, ഇന്ന് എന്‍റെ ദിവ്യ ബലിയ്കു നീ
സാകൂതം തലകുനിച്ചു നിന്നപ്പോള്‍ കൂടി നീ നിശബ്ധയായിരുന്നു.

നിന്റെ മൌനം എന്നോട് ആരായുന്ന ഒരൊറ്റ ചോദ്യത്തിനു പോലും
എന്റെ കൈയില്‍ ഉത്തരം ഇല്ലല്ലോ കൂട്ടുകാരി,
നിന്റെ മിഴികളിലെ വറ്റാത്ത നനവിനെ ഒപ്പുവാന്‍ കൂടി ഞാന്‍
ശക്തി ചോര്‍ന്നവന്‍ അല്ലോ ഞാന്‍ , തോറ്റു പോകുന്നു വീണ്ടും .. 

നിന്റെ കണ്ണിലൂടെ ആണ് ഞാന്‍ ആദ്യമായി എന്നെ അറിയുന്നത്,
നിന്റെ വാക്കുകള്‍ ആണെന്നെ ഞാന്‍ ആരെന്നു കേള്‍പ്പിച്ചതും,
നിന്റേതായ ഓരോ കാര്യവും എന്നെ ഞാന്‍ ആരെന്നും എന്തെന്നും ഓര്‍മിപ്പിക്കുന്നു.
എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ, പിന്നെ എപ്പോള്‍..

അതെ, എല്ലാം നിന്റെതായിരുന്നു, എല്ലാം ! അല്ല, നമ്മുടെതായിരുന്നു.. !!
അങ്ങനെയാണല്ലോ നീ എന്നെ പറയാന്‍ പഠിപ്പിച്ചത്...
എനിക്ക് ശേഷമുള്ള എന്റെ തലമുറയ്ക് എന്നെ കുറിച്ചോര്‍ത്തു തലകുനിയ്കാന്‍
കഥകള്‍ ബാക്കിയാകി എന്നിട്ടും ഞാന്‍ നിന്നെ വിട്ടു പോകുന്നു, ??

എന്നും നീയെന്നെ സ്നേഹം കൊണ്ട് ജയിച്ചു,
സ്നേഹം കൊണ്ട് മാത്രമേ നീ എന്നെ ജയിച്ചിട്ടുള്ളൂ,
ഇന്നിതാ എന്‍റെ മുമ്പില്‍ എന്തിനോ കേണു നീ തലകുമ്പിട്ടു നില്‍കുമ്പോള്‍
ഒന്നും അറിയാത്തവനെ പോലെ ഞാന്‍ നിന്‍റെ ശിരസ്സ് അറുതെടുക്കുന്നു.
ബലിയാണ് അത്രേ !! എന്‍റെ പിഴ, എന്‍റെ വലിയ പിഴ !!




ഞാന്‍ നിന്നെ സ്നേഹിക്കുന്നത് !

"ഇതാ.. ഇന്ന്, ഇന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നേയില്ല..
ഇന്ന് മാത്രം.. ഞാന്‍ ഇങ്ങനെയായിരുന്നില്ല.
ഇങ്ങനെ ആകാനുമാകില്ലായിരുന്നു..
പിന്നെ എങ്ങനെ എന്ന് എന്നോട് നീ ചോദിക്കരുതേ..
അത് മാത്രം നീ ആരായ വേണ്ട!

എന്തോ എനിക്ക് നിന്നോട് അനുകമ്പ തോന്നുന്നേയില്ല..
അതും ഇന്ന് മാത്രം.. അതെ, ഇന്ന് മാത്രമാണ്
എനിക്ക് നിന്നെ സ്നേഹിക്കാന്‍ കഴിയാത്തത്, ഇന്ന് മാത്രമാണ്.
ഇന്നലെ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു, നാളെ സ്നേഹിക്കുകയും ചെയ്യും..
പക്ഷെ ഇന്ന്.. ഇന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നെയില്ല .

പക്ഷെ നാളെ, നീ അറിയണം, നാളെ.. നാളെ ഞാന്‍ നിന്റെതാണ് .. നിന്റേതു മാത്രം...
നീ എന്‍റെതാണ്.. ഞാന്‍ നിന്റേതും.. നമുക്കിടയിലെ ദൂരം, നാളെ വരെ മാത്രം..
നാളെ.. നാളെയെന്നത് എത്ര ദൂരെയാണ് എന്നറിയണമെങ്കില്‍,
നാളെയും നീ ഇത് തന്നെ വായിക്കണം...
അത് തന്നെയത്രേ നമുക്കിടയിലെ തമാശയും !!



വൈഗയ്ക് !

ഒഴുകിയകലുന്ന വൈഗേ.. 

നീയറിയുന്നുവോ നിന്നലിഞ്ഞില്ലാതാകുന്ന എന്റെ ചേതനകളെ..
പ്രതീക്ഷകള്‍.. കുന്നോളം ഉണ്ടെന്നാലും, പറഞ്ഞു തരിക വയ്യ
ഞാനേതെന്നും എനിക്കെന്തെന്നും ...
ഇന്ന്, ഇന്ന് ഞാന്‍ നിന്നെ കുറിച്ചാണ് ചിന്തിക്കുന്നത്.
നിന്‍റെ ശരികളേയും , നിന്‍റെ വഴികളെയും തേടിയാണിനി എന്‍റെ യാത്രകള്‍.. .
എന്നിലാണ്ട് വളര്‍ന്നു നില്‍ക്കുന്ന താമരതണ്ടുകള്‍ നിന്നെയും നിന്‍റെ ഒഴുക്കിനെയും അറിയുന്നുണ്ട്.
അവ എന്നോടോ നിന്നോടോ ഒരിക്കല്‍ പറഞ്ഞു തരിക തന്നെ ചെയ്യും.. നമ്മില്‍ ആര്‍ക്കു തെറ്റിയെന്നത് ?
എവിടെ തിരുത്താമായിരുന്നു എന്നും ... ? ?

കാത്തിരിക്കാം, നമുക്ക് ഇതിനെങ്കിലും ഒരുമിച്ച്..
ഒരുവേള ഒടുവിലെ കാത്തിരിപ്പു..

ഇന്നിന്‍റെ ശരികള്‍..
അവയക്കായി നമുക്ക് കാത്തിരിക്കാം !

ഊര്‍ന്നു പോകുമെന്‍ മണല്‍തരികള്‍ക്ക് വേണ്ടി



കാലമിതാ എന്നെ വീണ്ടും മ്രിതപ്രിയനാക്കുന്നു .. 
കൈയിലെ മണല്‍തരികളെ നഷ്ടപെടതിരിക്കാന്‍ 
ഏറെ പ്രിയതോടെ മുറുക്കി പിടിക്കുമ്പോള്‍, 
കൂടുതല്‍ കൂടുതല്‍ ഊര്‍ന്നു പോകുന്നു.. 

ഇന്നിതാ ഞാന്‍ തെരുവീഥിയില്‍ നഗനാക്കപെട്ടിരിക്കുന്നു.. 
ഞാന്‍ അലിഞ്ഞില്ലാതാകുന്നു... 
പ്രീയെ.. പ്രണയം അല്ലിത്, വെറും പ്രണയം 
മാത്രമാകാന്‍ കഴിയില്ല എനിക്ക് നിന്നോടുള്ളതോന്നിനും. 

ഞാനിതാ നിനക്ക് മൊഴി ചൊല്ലുന്നു, 
നിന്നക്കെകാവുന്ന എന്‍റെ ഏറ്റവും നല്ല സമ്മാനം ആകുമത്.. 
എന്നിലെ തെറ്റിലേക്ക് നിന്‍റെ മിഴികള്‍ നിശബ്ദമായി 
കണ്ണുനീര്‍ ഇറ്റിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ ആയി. 

ഇനിയും ഞാന്‍ നിന്‍റെ മനസ്സ് അറിഞ്ഞില്ലയെങ്കില്‍ 
പിന്നെ ഞാന്‍ എങ്ങിനെ നിന്നെ സ്നേഹിക്കുന്നു എന്ന് പറയും. 
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതിനാല്‍ തന്നെ ഞാന്‍ നിനക്ക് 
വിട ഏകുന്നു.. ഇനി നിനക്ക് പറക്കാം, മതിവരുവോളം 

നീ കൊതിച്ച നിന്‍റെ സമാധാനവും, സന്തോഷവും 
ഇനി നിനക്ക് ലഭിക്കും, ഞാന്‍ ഞാന്‍ അതുകണ്ട് 
എന്നിലെ എന്‍റെ അഴുക്കകളെ താലോലിച്ചു, 
അങ്ങനെ അങ്ങനെ.. ഒരു വാക്ക്- " മാപ്പ് ! "

SLEEPING I WAS !

Sleepless I got again,
I had a reason to convince myself
When i not winked an eye for days together..
And now that my better half got vacant,
What have i got to tell myself now..

I got no reason to be awake now,
and the funny thing about the whole thing is..
AM STILL AWAKE..
AM NOT SLEPT YET..
Alas.. if only i had my Sleep now..