| ഞാന്‍ പാടിയതും, നീ കേട്ടതും |
എന്റെ ഹൃദയം പറഞ്ഞതാണ് നീ കേട്ടത്
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചതാണ് നീ പാടിയതും ..
എന്റെ തൂലികയുടെ നിര്‍വികാരത ഒഴിഞ്ഞു പോയത്
നിനക്കായുള്ള എന്റെ ഈ ലിഖിതങ്ങളിലൂടെ ആണ്
മനസ്സില്ലാ മനസ്സോടെ വിഹായസ്സു വിട്ടൊഴിഞ്ഞ പോയ
ആ കാര്‍മേഘങ്ങള്‍ ഒന്ന് ചേര്‍ന്ന് മറ്റെവിടെയോ പെയ്തിട്ടുണ്ടാവം
ആ മുത്ത്മണികളെ നോക്കി കാമുക ഹൃദയങ്ങള്‍
നെയ്ത , ഒരായിരം മനകൊട്ടകള്‍ തീര്‍ത്ത ,
സ്വപ്നങ്ങള്‍ കുളിരനിഞ്ഞിട്ടുണ്ടാവം
നാളെ വിരിയുവാനുള്ള പൂവിന്റെ സൌരഭ്യം
മയങ്ങുന്ന എന്നിലേക്ക് , സുഖമാര്‍ന്ന ഒരു നിനവ് കടന്നു വന്നെങ്കില്‍ ,
നീയെന്നരുകില്‍ അണഞ്ഞുവെങ്കില് !
Posted on koottam.com on on January 30, 2010 :
1 അഭിപ്രായം:
nice
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ