ജീവിതത്തിന്റെ തമാശകളെ നോക്കി,
ഞാന്‍ അല്‍പ്പനേരം ഒന്നിരുന്നോട്ടെ !
പിന്നെ ഞാന്‍ എന്നെ തന്നെ നോക്കി ഒന്ന് പൊട്ടി ചിരിക്കട്ടെ.
കാലമേ നീ തന്നെയല്ലോ ഇതിനും സാക്ഷി !!
എന്തിനു, ഇതിനാണ് ഞാന്‍ നിന്നെ സാക്ഷിയാക്കെണ്ടത്.
വേണ്ട, നീ ആകേണ്ട എന്റെ ജീവിതത്തിന്റെ സാക്ഷി.
നീയാണ് എന്നെ ഈ വിധം പ്രയാസപെടുത്തിയത്.
നിന്നെയാണ് ഞാന്‍ വെറുക്കേണ്ടതും.
ഞാന്‍ ആഗ്രഹിച്ചപ്പോളൊക്കെ നീ എന്നെ നോക്കി
പല്ലിളിച്ചു ചിരിച്ചതേയുള്ളൂ, കളിയാക്കികൊണ്ട്
നിഷേധിച് എന്നെ ആട്ടി അകറ്റിയതെ ഉള്ളൂ.
വല്ലാതെ തളര്‍ന്നിരുന്നു ഞാന്‍ അപ്പോള്‍ !
ഇന്നിതാ ഞാന്‍ പഠിച്ചിരുക്കുന്നു, ഇങ്ങനെ ജീവിക്കാന്‍.
ഇന്നിനെ സ്നേഹിക്കാന്‍, അതിനായി അന്നന്നത്തെ അപ്പം തേടാനും.
ഒപ്പമുള്ളവരെ കൂടെ കൂട്ടാന്‍, അവര്‍ക്കൊപ്പം അവര്‍ക്കായി ജീവിക്കാന്‍
അതെ ഞാന്‍ ഇന്നിനെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു.
പൊടുന്നനെ അതാ നീ എനിക്കായി എല്ലാം തിരികെ നല്‍കി
വീണ്ടും എന്നെ നോക്കി വികൃതമായി പുഞ്ചിരിക്കുന്നു.
കാലമേ ഇനി വയ്യ നിന്‍ കളികളില്‍ ഞാന്‍ മടുത്തിരിക്കുന്നു.
തളര്‍ന്നെപോയിരിക്കുന്നു, ഇനി അരുതേ ഈ പരീക്ഷണം.
പരിക്ഷീതനാണ് ഞാന്‍ ഇന്ന് നിന്‍റെ വേല കാണാന്‍.
കൊടുവാള്‍ എടുത്തു ഞാന്‍ അറയുമേ, നിശ്ചയം.
കതിരും പതിരും തിരിച്ചു ഞാന്‍ മാറ്റുവാന്‍ തുനിയുകില്‍
പറഞ്ഞുതരിക നീ തന്നെ, ഞാന്‍ എന്ത് ചെയ്യേണ്ടു ?
വൈഗാ നദിയെ ഞാന്‍ സ്നേഹിക്കുന്നു.
തളര്‍ന്നപ്പോള്‍ മനം ചേര്‍ത്ത് അരികില്‍ അണഞ്ഞ
ആ തളിരണിയും കൈകളെ ഞാന്‍ സ്നേഹിക്കുന്നു.
എന്നോ പൊയ്പോയ ശാലീനതെയെയും ഞാന്‍ മറന്നതില്ല.
ചൊല്ലുവാന്‍ ഏറെ എളുപ്പം, നിനകെങ്കിലും എന്തേ
തിരിച്ചയുവതില്ല നീ എന്‍ സങ്കടം.
എന്‍റെ ചിന്തകളെ വറുചട്ടിയില്‍ വറുത്തിട്ട്
എനിക്ക് മനസ്സിലായത് ഇത്ര മാത്രം....
"ഒന്നും ഒന്നിനിനും പകരമാവില്ല, ഒന്നേ പാടുള്ളൂ എന്നതും,"
കാലമേ ഇത് എനിക്ക് തരിക വേണ്ട..
മടങ്ങട്ടെ ഞാന്‍ എന്നിലേക്ക് തന്നെ, മൂകമായി
ചിന്തനിമേഷനായി, നിന്നെ ശപിച്ചു മുടിച്ചു കൊണ്ട് !
Posted on Koottam : Dated Feb 2 2010


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ