അടുപ്പങ്ങള്‍ക്ക് ആരാണ് ബന്ധങ്ങളുടെ കെട്ടുപാടുകളുണ്ടാകിയത്. ആരാണ്, എന്തിനാണ് അടുപ്പങ്ങളെ പേരിട്ടു വിളിക്കാന്‍ നോക്കിയത്. അടുപ്പങ്ങള്‍, ബന്ധങ്ങള്‍- അവ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ ഞാന്‍ എപ്പോഴെങ്ങിലും വെറുതിട്ടുണ്ടോ ?.....
ഉണ്ടാകാന്‍ ഇടയില്ല. ഉണ്ടെങ്കില്‍ ഒരുവേള ഞാന്‍ അത്തരത്തില്‍ ചിലതിനെ പണ്ടേ തുടച്ചു നീക്കിയേനെ, മനസ്സില്‍ നിന്ന്.
പക്ഷെ അതുണ്ടായില്ല.
നിസ്വാര്‍ത്ഥമായി സ്നേഹിക്കുക - ആ പ്രയോഗം ശരി തന്നെയാണോ ? ആര്‍ക്കെങ്കിലും നിസ്വാര്‍തമായി സ്നേഹിക്കാന്‍ കഴിയുമോ ? എന്താ അതിന്റെ അര്‍ത്ഥം...തിരികെ പ്രതീക്ഷിക്കാതെ, പ്രതിഭലയിച്ചയില്ലാതെ സ്നേഹിക്കുക എന്നോ ? ആര്‍ക്കാ ആകുക അങ്ങനെ? ആകുമോ അത് ? ആവോ ! ആകുമായിരിക്കും. ചിലര്‍ അങ്ങനെയും ഉണ്ടല്ലോ. വേറിട്ട് നടന്നു പോകുന്നവര്‍. എന്തോ, ഞാന്‍ അക്കൂട്ടരില്‍ ഒരുവനല്ല എന്ന് തന്നെയാണ് തോന്നുന്നത്. ആകാനും കഴിഞ്ഞേക്കില്ല ! സ്നേഹിക്കുമ്പോള്‍, ആ സ്നേഹം തിരികെ ലഭിക്കുവാന്‍ കൊതിക്കുന്ന ഒരു മനസ്സ് ഒളിപ്പിച്ചു വെച്ച് വേണമെങ്കില്‍ എനിക്കും പറയാം. നിസ്വാര്‍ത്ഥ സ്നേഹാനുരാഗി ആണ് ഞാനും എന്ന് ! പക്ഷെ ആരെ പറ്റിക്കാന്‍ കഴിഞ്ഞാലും, പറ്റിക്കാന്‍ കഴിയാത്ത ഒന്നുണ്ടല്ലോ, അവനവന്‍റെ മനസ്സ്. അതിനെ എങ്ങിനെയാ....??
ഇനിയും ആരാത് മാറ്റാന്‍ സാധിചിട്ടില്ലാത്ത എന്റെ അടുപ്പങ്ങളും, അതേപറ്റി ഉള്ള എന്റെ ചിന്തകളും, എന്തൊക്കെയോ എന്നെ ഓര്‍മപെടുത്തുന്നു --
ദൂരെയെങ്ങുനിന്നോ കേള്‍ക്കുന്ന ആ മിടിക്കുന്ന ശബ്ദം എന്താണ് ?
ഓ... ആലോചിച്ച് എന്തിനു സമയം കളയുന്നു . ഒരുവേള അതൊരു ഹൃദയമിടിപ്പാകാം, അല്ലെങ്കില്‍ ഒരു ഖടികാരത്തിന്റെ സീല്‍കാരവും ആകാം !
ഖടികാരമെങ്കില്‍, അത് എന്റെ അവശേഷിക്കുന്ന നാഴികകളുടെ ദൈര്‍ഖ്യം കുറയുന്നു എന്നുള്ള ഒരോര്‍മപെടുതലാണ്,
മറിച്ച്അതൊരു ഹൃദയമെങ്കില്‍..
കാണാം . കാണാം എനിക്കത്, കാല്‍വരിക്കുന്നില്‍ ക്രൂശിച്ചു കുരിശില്‍ തറച്ച് മരിച്ചവനെ പ്രതിനിധീകരിച്ച്, മുള്ളില്‍ തറച്ച ആ ഹൃദയം..
ചില്ലുപാളികള്‍ക്ക് പുറകിലായി പതിപ്പിച്ചു , ചുമരില്‍ തൂക്കിയിരിക്കുന്ന ആ ഹൃദയത്തെ എത്ര വട്ടമാണ് ആരാധനയോടെ നോക്കി നിന്നിട്ടുള്ളത് ! അതുപോലെ ഒന്നില്‍ നിന്നാകണം ഇപ്പോള്‍ എന്‍റെ ചെവിതടങ്ങളെ തഴുകി വരുന്ന ആ ശബ്ദവും. അത് തന്നെ ആണ്.
മുറിവേറ്റ, മുറിവേല്‍ക്കപെടുന്ന, ഒരു പാവം ഹൃദയത്തിന്റെ തേങ്ങലുകള്‍. ഒരു പാവം അരി പ്രാവിന്‍റെ കുറുകല്‍... അതിന്‍റെ അവസാന തുടി കൊട്ടലുകള്‍..
ദുഖങ്ങളുടെ മുള്‍മുനകളാല്‍ ചുറ്റപെട്ടു ഉള്‍വലിഞ്ഞു പോകുന്ന ഒരു ഹൃദയം!.. പക്ഷെ, അതില്‍ നിന്ന്, രക്തത്തിന് പകരം ഇറ്റുന്നത് എന്താണ്. ഒരു വേള കണ്ണുനീര്‍ ആകും.. അതിനെ തരമുള്ളൂ...
അരുതായിരുന്നു. അത് ആ പഴയ ഖടികാരമായാല്‍ മതിയായിരുന്നു, സമയത്തിന്റെ ദൈര്‍ഖ്യം ഇനി ഇത്ര മാത്രം എന്ന് വിളിച്ചു ചൊല്ലി പോകുന്ന ശബ്ദം ആയാല്‍ മതിയായിരുന്നു..
അതാ, വീണ്ടുമതാ...
ഇത്തവണ എന്താണ് അത്. ഇല്ല. തെറ്റില്ല. ഇത്തവണ അതെന്‍റെ നാഴിക മണി തന്നെയാകും.. ആകണം . വരട്ടെ, അതെന്‍റെ ചെവികളില്‍ വന്നലയ്കട്ടെ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ