2012, ജനുവരി 22, ഞായറാഴ്‌ച

നീയും, ഞാനും നമ്മളും




എന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നീ ഇന്നും
മൗനം പൂണ്ടു നിന്നതേയുള്ളൂ.
പറയാതെ പറഞ്ഞെന്നെ കേള്‍പ്പിക്കാന്‍,
കാതോര്‍തിരിക്കാന്‍ പറഞ്ഞു
ചിരിക്കാതെ ചിരിച്ചു നീ വീണ്ടും മറഞ്ഞു.

പറയാതെ പറഞ്ഞും, കേള്‍ക്കാതെ കേട്ടും,
മിണ്ടാതെ മിണ്ടിയും, പിണങ്ങാതെ പിണങ്ങിയും
ഞാനും നീയും ജീവിക്കാന്‍ മറന്നു ജീവിച്ചു !

കനലെരിയുന്ന എന്‍ നെഞ്ചോട്‌ ചേര്‍ത്ത്
തലവെച്ചുകൊണ്ട് നീ മന്ത്രിച്ചവയോന്നും
പിന്നീട് എന്‍റെ കാതുകളില്‍ പതിഞ്ഞതെയില്ല.
നിന്റെ സ്വരം പോരാഞ്ഞോ, എന്‍റെ ശ്രവണം കുറഞ്ഞിട്ടോ ?
തീര്‍ച്ചയില്ല !

എന്‍ നെഞ്ചിലെ രോമങ്ങള്‍ ഒന്നൊന്നായി നീ പിഴുതെറിയുംമ്പോഴും
അവ പക്ഷെ ചൂടേറ്റ് കരിഞ്ഞിരുന്നില്ല, എനിക്ക് വേദനിച്ചതുമില്ല.
അതെന്തോ, നീ നിന്‍റെയാ പ്രവര്‍ത്തി ഒരിക്കലും നിര്ത്തിയതുമില്ല.

പിന്നെ പിന്നെ എപ്പോഴോ നീ നീമാത്രമായി, ഞാന്‍ ഞാന്‍ മാത്രവും.
നമ്മള്‍ നമ്മിലേക്ക്‌ ഉള്‍വലിഞ്ഞു "നമ്മള്‍" ഇല്ലാതായി..
ഇനി നീയും ഞാനും, അതത്രമാത്ര,മെന്ന് പരസ്പരം ചൊല്ലിയതുമില്ല, എന്നിട്ടും !

പ്രിയേ, കൂടുതല്‍ സാന്ദ്രമായ ഒരന്തരീക്ഷത്തില്‍ എനിക്ക് നീയാകണം
നമുക്കിടയിലെ കല്‍ച്ചീളുകള്‍ പൊടിച്ചു, ഭസ്മമാക്കി, നമ്മളാകണം.
നമ്മളെ നമ്മളറിയുന്ന ആ നിമിഷത്തെ ഹൃത്തോട് ചേര്‍ക്കണം.

നിന്‍റെ മടിയില്‍ തലചായ്ച്ചു, സ്വപ്‌നങ്ങള്‍ കണ്ടു കണ്ട്
എനിക്ക് എന്‍റെ അവസാനശ്വാസം
ഏറെ പ്രീയപെട്ടതാക്കണം !





Posted in koottam.com on January 7, 2010

ഞാന്‍ പാടിയതും, നീ കേട്ടതും

ഞാന്‍ പാടിയതും, നീ കേട്ടതും




എന്‍റെ ഹൃദയം പറഞ്ഞതാണ് നീ കേട്ടത്
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചതാണ് നീ പാടിയതും ..
എന്‍റെ തൂലികയുടെ നിര്‍വികാരത ഒഴിഞ്ഞു പോയത്
നിനക്കായുള്ള എന്‍റെ ഈ ലിഖിതങ്ങളിലൂടെ ആണ്

മനസ്സില്ലാ മനസ്സോടെ വിഹായസ്സു വിട്ടൊഴിഞ്ഞ പോയ
ആ കാര്‍മേഘങ്ങള്‍ ഒന്ന് ചേര്‍ന്ന് മറ്റെവിടെയോ പെയ്തിട്ടുണ്ടാവം

ആ മുത്ത്‌മണികളെ നോക്കി കാമുക ഹൃദയങ്ങള്‍
നെയ്ത , ഒരായിരം മനകൊട്ടകള്‍ തീര്‍ത്ത ,
സ്വപ്‌നങ്ങള്‍ കുളിരനിഞ്ഞിട്ടുണ്ടാവം

നാളെ വിരിയുവാനുള്ള പൂവിന്‍റെ സൌരഭ്യം
മയങ്ങുന്ന എന്നിലേക്ക്‌ , സുഖമാര്‍ന്ന ഒരു നിനവ് കടന്നു വന്നെങ്കില്‍ ,
നീയെന്നരുകില്‍ അണഞ്ഞുവെങ്കില്‍ !







Posted on koottam.com on  on January 30, 2010 :

തമാശയത്രേ !





ജീവിതത്തിന്റെ തമാശകളെ നോക്കി,
ഞാന്‍ അല്‍പ്പനേരം ഒന്നിരുന്നോട്ടെ !
പിന്നെ ഞാന്‍ എന്നെ തന്നെ നോക്കി ഒന്ന് പൊട്ടി ചിരിക്കട്ടെ.
കാലമേ നീ തന്നെയല്ലോ ഇതിനും സാക്ഷി !!

എന്തിനു, ഇതിനാണ് ഞാന്‍ നിന്നെ സാക്ഷിയാക്കെണ്ടത്.
വേണ്ട, നീ ആകേണ്ട എന്റെ ജീവിതത്തിന്റെ സാക്ഷി.
നീയാണ് എന്നെ ഈ വിധം പ്രയാസപെടുത്തിയത്.
നിന്നെയാണ് ഞാന്‍ വെറുക്കേണ്ടതും.

ഞാന്‍ ആഗ്രഹിച്ചപ്പോളൊക്കെ നീ എന്നെ നോക്കി
പല്ലിളിച്ചു ചിരിച്ചതേയുള്ളൂ, കളിയാക്കികൊണ്ട്‌
നിഷേധിച് എന്നെ ആട്ടി അകറ്റിയതെ ഉള്ളൂ.
വല്ലാതെ തളര്‍ന്നിരുന്നു ഞാന്‍ അപ്പോള്‍ !



ഇന്നിതാ ഞാന്‍ പഠിച്ചിരുക്കുന്നു, ഇങ്ങനെ ജീവിക്കാന്‍.
ഇന്നിനെ സ്നേഹിക്കാന്‍, അതിനായി അന്നന്നത്തെ അപ്പം തേടാനും.
ഒപ്പമുള്ളവരെ കൂടെ കൂട്ടാന്‍, അവര്‍ക്കൊപ്പം അവര്‍ക്കായി ജീവിക്കാന്‍
അതെ ഞാന്‍ ഇന്നിനെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു.

പൊടുന്നനെ അതാ നീ എനിക്കായി എല്ലാം തിരികെ നല്‍കി
വീണ്ടും എന്നെ നോക്കി വികൃതമായി പുഞ്ചിരിക്കുന്നു.
കാലമേ ഇനി വയ്യ നിന്‍ കളികളില്‍ ഞാന്‍ മടുത്തിരിക്കുന്നു.
തളര്‍ന്നെപോയിരിക്കുന്നു, ഇനി അരുതേ ഈ പരീക്ഷണം.

പരിക്ഷീതനാണ് ഞാന്‍ ഇന്ന് നിന്‍റെ വേല കാണാന്‍.
കൊടുവാള്‍ എടുത്തു ഞാന്‍ അറയുമേ, നിശ്ചയം.
കതിരും പതിരും തിരിച്ചു ഞാന്‍ മാറ്റുവാന്‍ തുനിയുകില്‍
പറഞ്ഞുതരിക നീ തന്നെ, ഞാന്‍ എന്ത് ചെയ്യേണ്ടു ?





വൈഗാ നദിയെ ഞാന്‍ സ്നേഹിക്കുന്നു.
തളര്‍ന്നപ്പോള്‍ മനം ചേര്‍ത്ത് അരികില്‍ അണഞ്ഞ
ആ തളിരണിയും കൈകളെ ഞാന്‍ സ്നേഹിക്കുന്നു.
എന്നോ പൊയ്പോയ ശാലീനതെയെയും ഞാന്‍ മറന്നതില്ല.

ചൊല്ലുവാന്‍ ഏറെ എളുപ്പം, നിനകെങ്കിലും എന്തേ
തിരിച്ചയുവതില്ല നീ എന്‍ സങ്കടം.
എന്‍റെ ചിന്തകളെ വറുചട്ടിയില്‍ വറുത്തിട്ട്
എനിക്ക് മനസ്സിലായത്‌ ഇത്ര മാത്രം....

"ഒന്നും ഒന്നിനിനും പകരമാവില്ല, ഒന്നേ പാടുള്ളൂ എന്നതും,"
കാലമേ ഇത് എനിക്ക് തരിക വേണ്ട..
മടങ്ങട്ടെ ഞാന്‍ എന്നിലേക്ക്‌ തന്നെ, മൂകമായി
ചിന്തനിമേഷനായി, നിന്നെ ശപിച്ചു മുടിച്ചു കൊണ്ട് !



Posted on Koottam : Dated Feb 2 2010

2012, ജനുവരി 17, ചൊവ്വാഴ്ച

പരിധിക്ക് പുറത്ത്‌

ഒരു നിമിഷത്തെ ചിന്തയുടെ തള്ളിച്ചയില്‍ ഞാന്‍ ഒരു എടുത്തു ചാട്ടത്തിന് തുനിഞ്ഞു...
മറ്റൊരു ചിന്തയുടെ സമയോചിത ഇടപെടല്‍ കാരണം എനിക്കിന്നിത്‌ എഴുതാന്‍ കഴിയുന്നു...
എന്തെ വീണ്ടുമെന്നെ കൊതിപ്പിക്കുവാന്‍ മരണമെത്തുന്നു...
ഓര്‍മ്മകള്‍ എന്നും ദുഖിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ലോ...
ഞാന്‍ വീണു പോകുന്നു..
കൈ പിടിച്ചു ഉയര്‍ത്തുവാന്‍ നിന്‍റെ വരവ് മാത്രമാണി ബാക്കി..
അതാകട്ടെ എനിക്ക് മോഹിക്കാവുന്നതിനും അപ്പുറത്ത്...
അതെന്നെ വീണ്ടും ബോധ്യപെടുത്താന്‍ എന്ന പോല്‍ നിന്‍റെ നമ്പര്‍ "പരിധിക്ക് പുറത്തും.. "

2010, ജൂൺ 23, ബുധനാഴ്‌ച

I HAD BEEN DREAMING..!


Dreams, Dreams were always they,
And dreams will be they always..

Amidst the truth that i surpass,
I fail, to realize they were just dreams.

Here I fail, I fail again,
And here i loose, i lost again !

Yes, here am,, to realize the bitter truth
The bitter truth it is, a more bitter one.

How could I not turn them up !?
Them-My Dreams, into reality !!

Why it always occur to me, they were real .?
Why it occurs to me now, that I was, I am wrong ??


Yes ! Dreams. Dreams were they,
Dreams will be they, I must realize..

And Hey !! wont you ever believe with me
That these dreams were my life.

My staked life was built on these dreams,
And, see, here I loose again- My Dreams.. !!

(dated: 11th march 2010)

നിനക്കായി മാത്രം !

ഇന്നിതാ എന്‍റെ കൂട്ടുകാരീ ,
ഞാനിതാ, നിന്‍ മുമ്പില്‍ ഏകനായി.
നിന്‍റെ മിഴിനീരെനിക്ക് കുടിനീരാകുവാന്‍
തുടങ്ങിയിട്ട് നാള്‍ ഏറെ ആയില്ലേ !

ഇനിയും നീ എന്തിനെന്‍ ദാഹം ശമിപ്പിക്കാന്‍
കാത്തുനില്‍ക്കുന്നു, മിഴിനീര്‍ തോരാത്തതെന്തു ??
അതോ എനിക്കായി, വാര്‍ക്കുവാന്‍ മാത്രമോ
നിന്‍റെ ഈ നിലയ്കാത്ത അശ്രുപ്രവാഹം .

വേണ്ട, ഇനിയും നീ എനിക്കായി കരയവേണ്ട
ഇനിയും ഞാന്‍ ആ മിഴികളെ നിറച്ചുവെന്നാല്‍
പൊരുക്കാവത് അല്ല അതെനിക്ക് തന്നെ
നിര്‍ത്തുക , നിര്‍ത്തുക , നീ നിന്‍റെ നീരൊഴുക്ക് !!

നിന്‍റെ കണ്ണുനീര്‍ ഇതാ എന്നെ പൊള്ളിക്കുന്നു ,
എനിക്കായി ഒഴുക്കിയതിനാല്‍ ആവണം
ഇന്നോളം ഞാന്‍ അതില്‍ ഉപ്പു കണ്ടിട്ടില്ലായിരുന്നു,
എന്നാല്‍ ഇന്ന് .. ഇന്നിതാ എനിക്കാ ഉപ്പില്‍ ദാഹം ഏറുന്നു !